Powered By Blogger

Tuesday, June 23, 2015

Malare song lyrics (PREMAM)

SONG- malre
FILM-Premam

MUSIC-Rajesh murukan
SINGER-Vijay yesudas
LYRICS-Shabareesh varma



തെളിമാനം മഴവില്ലിൻ നിറമണിയും നേരം
നിറമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ
പുഴയോരം തഴുകുന്നീ തണു ഈറൻ കാറ്റും
പുളകങ്ങൾ ഇഴ നെയ്തൊരു കുഴലൂതിയ പോലെ
കുളിരേകും കനവെന്നിൽ കതിരാടിയ കാലം
മനതാരിൽ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകൾ തുയിലുണരും കാലം
എന്നകതാരിൽ അനുരാഗംപകരുന്ന യാമം

അഴകേ......അഴകിൽ തീർത്തൊരു ശിലയഴകെമലരേ.......
എന്നുയിരിൽ വിടരും പനിമലരെ
മലരേ നിന്നെ കാണാതിരുന്നാൽ
മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ
അഴകേകിയ കനവെല്ലാം അകലുന്ന പോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ സൂക്ഷിച്ചതാളങ്ങൾ
 രാഗങ്ങൾ ഈണങ്ങളായിഓരോരോ വർണങ്ങളായി
ഇടറുന്നൊരെന്റെ ഇട നെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ തനു തോറും
 നിന്റെഅല തല്ലും പ്രണയത്താൽ ഉണരും മലരേ......
അഴകേ......
കുളിരേകിയ കനവെന്നിൽ കതിരാടിയ കാലം
മനതാരിൽ മധുമാസം തളിരാടിയ നേരം
അകമരുവും മയിലിണകൾ തുയിലുണരും കാലം
എന്നകതാരിൽ അനുരാഗം പകരുന്ന യാമം
അഴകേ... അഴകിൽ തീർത്തൊരു ശിലയഴകേമലരേ..
എന്നുയിരിൽ വിടരും പനിമലരേ

No comments:

Post a Comment