Powered By Blogger

Saturday, June 25, 2016

TAMIL FILMS

തമിഴ് സിനിമ ക്ലീഷേ

1. നായകനെ എപ്പോഴും സപ്പോര്ട്ട് ചെയ്യുന്ന അമ്മ .

2. നായകന് ചെറിയ ചെറിയ “പണികള്“ കൊടുക്കുന്ന അനിയത്തി.



3.  

4. നായകന് എത്ര വലിയ പ്രശ്നത്തില് പെട്ടാലും ഇടയ്ക്ക് രണ്ടുമിനുട്ടെങ്കിലും നായികയുമായി ചിലവഴിക്കുന്ന ഒന്ന് രണ്ടു സീനുകള് നിര്ബന്ധം . പറ്റിയാല് ഒരു ടു പീസ്‌ പാട്ടും ഉണ്ടാകും

5. നായകന് വെടിയുണ്ട കൊള്ളുന്നുണ്ടെങ്കില് അത് വലതു കൈയില് ആയിരിക്കും . വേണമെങ്കില് തോളിന് , അല്ലെങ്കില് കൈ , അതുമല്ലെങ്കില്കാല് എന്നിവയും ഉണ്ട കൊള്ളിക്കാന് സംവിധായകരും തിരക്കഥാകൃത്തുക്കളും ശ്രമിക്കും .

6. എത്ര വലിയ ഷാര്പ് ഷൂട്ടര് ആയാലും ശെരി , നായകന്റെ ഹൃദയ ഭാഗങ്ങളില് ഉണ്ട കൊള്ളിക്കാന് ബുദ്ധിമുട്ടും .

7. നായകന് ഒരു പോലീസുകാരന് ആണെങ്കില് കുടുംബതിലെയോ സുഹൃത്തുക്കളുടെയോ സഹപ്രവര്ത്തകരുടെയോ ആരുടെയെങ്കിലും ജീവന് ബലി നല്കിയിരിക്കും.

8. നായകന് നായികയെ ആദ്യമായി കാണുമ്പോള് നായികയുടെ മുടി പാറിക്കളിക്കും .

9. നായകന് പ്രണയം മൂത്താല് ബസ് സ്റ്റാന്റ് ആയാലും ശെരി ആശുപത്രി ആയാലും ശെരി , നായകന് പാടിയിരിക്കും . അതുകേട്ട് ഒരേപോലെ ഡാന്സ് ചെയ്യാന് അറിയാവുന്ന കുറേ പേര് വന്നിട്ട് നായകന് കട്ട സപ്പോട്ട കൊടുക്കുകയും ചെയ്യും .

10. ക്ലൈമാക്സില് നായകന് നല്ല ഇടി കണ്ടു ചാവാന് കിടന്നാലും ശെരി , വില്ലന്റെ പ്രകോപന പരമായ വാക്കുകളില് നിന്നും ഊര്ജംഉള്ക്കൊണ്ട് നായകന് വീണ്ടും എഴുന്നേറ്റു കിട്ടിയ അടി മുഴുവന് വില്ലനും വില്ലന്റെ ആള്ക്കാര്ക്കും കൊടുത്തിരിക്കും.

No comments:

Post a Comment